athul-t-vaidhiyan-36

കുന്നത്തൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം ഷീലാ ഭവനിൽ തോമസ് വൈദ്യന്റെയും ഷീലാ തോമസിന്റെയും മകൻ അതുൽ.ടി.വൈദ്യനാണ് (36) മരിച്ചത്. കൊല്ലം - തേനി ദേശീയ പാതയിൽ കഴിഞ്ഞ 22ന് കടപുഴ പാലത്തിന് സമീപം വൈകിട്ട് ഏഴിനായിരുന്നു അപകടം. ഉടൻ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. പുന്നമൂട് ജംഗ്ഷനിൽ ബാറ്ററിക്കട നടത്തി വരികയായിരുന്നു അതുൽ. സഹോദരി: അതുല്യ.