ചവറ : കൊല്ലം ജില്ലാ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ 10-ാം മത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 9 മുതൽ കാവനാട് കോപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. അസോസിയേഷനിൽ രജിസ്റ്റർചെയ്യിതിട്ടുള്ള അൻപതോളം ക്ലബുകളിൽ നിന്നായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 350 ഓളം മത്സരാത്ഥികൾ പങ്കെടുക്കും. ചടങ്ങ് എൻ.കെ .പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. അസോ. പ്രസിഡന്റ് വിക്രമൻനായർ അദ്ധ്യഷനാകും. കൊല്ലം കോപ്പറേഷൻ കൗൺസിലർ ജയൻ മുഖ്യപ്രഭാഷണം നടത്തും. വിജയിക്കുന്നവർ കോട്ടയത്ത് വെച്ച് 25, 26, 27 തീയതികളിൽനടക്കുന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും.