vishnupriya-22
വി​ഷ്​ണു​പ്രി​യ

ച​വ​റ: കരുണയുള്ളവരുടെ സഹായം ലഭിക്കും മുൻപ് വിഷ്ണുപ്രിയ യാത്രയായി. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ക​ര​ളി​ന്റെ പ്ര​വർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ടർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ച​വ​റ ശ​ര​വ​ണ ഭ​വ​ന​ത്തിൽ ശാ​ന്തി​നി​യു​ടെ മ​കൾ വി​ഷ്​ണു​പ്രി​യ(22) ഇന്നലെ രാ​വി​ലെ 8.30 ഓ​ടെ മ​രിച്ചു. അ​ടി​യ​ന്ത​ര​മാ​യി ക​രൾ​മാ​റ്റ ശ​സ്​ത്ര​ക്രി​യ നിർ​ദ്ദേ​ശി​ച്ചി​രു​ന്ന​തി​നെ തു​ടർ​ന്ന് അതി​നു​വേ​ണ്ട പ​ണം ക​ണ്ടെ​ത്താൻ ക​ഴി​യാ​തെ വ​ല​ഞ്ഞ നിർദ്ധ​ന​കു​ടും​ബ​ത്തി​നാ​യി സാമ്പത്തിക സ​ഹാ​യം തേ​ടി കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. നാലു മാസം പ്രായമായ മകനെ അമ്മയെ ഏൽപ്പിച്ചാണ് മടക്കം.

പ്ര​സ​വ​ത്തി​നാ​യി വി​ഷ്​ണു​പ്രി​യ​യെ ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ച ദി​വ​സ​മാ​ണ് ഭർ​ത്താ​വ് സു​മേ​ഷ് പ്ര​ജാ​പ​ത് അ​പ​ക​ട​ത്തിൽ മ​രി​ച്ച​ത്. അ​ച്ഛൻ ജ​യ​ച​ന്ദ്ര​നും വർ​ഷ​ങ്ങൾ​ക്കു​മു​മ്പ് മ​രി​ച്ചു. ക​ള​മ​ശ്ശേ​രി മെ​ഡി​ക്കൽ കോ​ളേ​ജിൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വിഷ്ണുപ്രിയയുടെ മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ടോ​ടെ ച​വ​റ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്​ക​രി​ക്കും.