
ശക്തികുളങ്ങര: വിലക്കയറ്റത്തിനെതിരെ ശക്തികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാമൻകുളങ്ങര ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സദസ് കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.ജർമിയാസ് ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് അരിവണ്ടി വരുമെന്ന് പ്രഖ്യാപിച്ച് സാധാരണക്കാരെ വഞ്ചിക്കുന്ന സർക്കാർ ജനരോഷം കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ശക്തികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നിസാർ കലതികാട് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സേതുനാഥൻ പിള്ള, ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാർ, ഒ.ബി.സി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഷേണാജി, കെ.അനിൽകുമാർ, ഗോപാലകൃഷ്ണൻ നായർ, വാരിയത്ത് മോഹൻ കുമാർ, മേച്ചേഴത്ത് ഗിരീഷ്, കിടങ്ങിൽ സന്തോഷ്, ഉണ്ണികൃഷ്ണക്കുറുപ്പ്, സച്ചു യേശുദാസ്, രാജേന്ദ്രമൂർത്തി, മോഹൻ പരപ്പാടി, കെ.ശിവദാസൻ, ജി.അനിൽകുമാർ, മണിക്കുട്ടൻപിള്ള, നിസാർ, സലിം എന്നിവർ സംസാരിച്ചു.