
കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയിൽ സ്‌പോർട്സ് മീറ്റ് തുടങ്ങി. കിഴക്കേ കല്ലട സർക്കിൾ ഇൻസ്പക്ടർ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് ഇൻസ്‌റ്റിറ്റ്യൂഷൻ എം.ഡി ഡോ.ജോസഫ് ഡി.ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. മാനേജറും ട്രസ്റ്റ് സെക്രട്ടറിയുമായ സ്മിതാ രാജൻ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, ചിറ്റുമല ബ്ളോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, ഗ്രാമപഞ്ചായത്തംഗം രമേഷ് കുമാർ, പ്രിൻസിപ്പൽമാരായ ലേഖ പവനൻ, ജോബി ജോർജ്ജ്, ജെ.രേവതി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീകുമാർ, നിതിൻ, റിനീഷ്, ജിനോ ജോസഫ്, കൃഷ്ണവേണി എന്നിവർ സംസാരിച്ചു. പേരയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ദീപശിഖ റാലിയിൽ കായിക പ്രതിഭകൾ പങ്കെടുത്തു. ദീപശിഖ ഏറ്റുവാങ്ങി സി.ഐ മാർച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് കായിക മത്സരങ്ങൾ തുടങ്ങി. ഇന്ന് സമാപിക്കും. അത്‌ലറ്റിക് മത്സരങ്ങൾക്കൊപ്പം ഫുട്ബാൾ, ബാസ്കറ്റ്ബാൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.