
കൊല്ലം: മലയാളഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ജയിലിൽ അന്തേവാസികൾക്കായി മലയാളഭാഷാ പ്രാധാന്യത്തെക്കുറിച്ച് കവിയും സാഹി ത്യകാരനുമായ എസ്. അരുണഗിരി ക്ലാസ്സെടുത്തു. സൂപ്രണ്ട് അൻസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെൽഫയർ ഓഫീസർ പ്രീതി സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.