
കൊല്ലം: കൊല്ലം - തിരുമംഗലം പാതയിൽ കടമ്പാട്ടുകോണം മുതലുള്ള ഗ്രീൻഫീൽഡ് ഹൈവേയിൽ ഉൾപ്പെടാത്തെ ചിന്നക്കട മുതൽ അണ്ടൂർപച്ച വരെയുള്ള ഭാഗം നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകി.
ചിന്നക്കട മുതൽ ആണ്ടൂർപച്ച വരെയുള്ള ഭാഗത്തെ വികസനത്തിന് കഴിഞ്ഞ ബഡ്‌ജറ്റിൽ പണം വകയിരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി കിഫ്ബി പദ്ധതികളുടെ നിർവഹണ ചുമതലയുള്ള കെ.ആർ.എഫ്.ബി പ്രാരംഭ നടപടികൾ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരുമാസം മുമ്പ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിക്ക് എത്രയും വേഗം ഭരണാനുമതി നൽകാൻ പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിരുന്നു.
വീതികുറവിന് പരിഹാരമാകും
 കേരള റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി
 കൊല്ലം- ചെങ്കോട്ട പാതയ്ക്കും എം.സി റോഡ് വികസനത്തിനും 1500 കോടി വകയിരുത്തി
 പൊതുമരാമത്ത് ഡിസൈൻവിഭാഗം ഗതാഗത സാന്ദ്രത പഠനത്തിന് ടെണ്ടർ ക്ഷണിക്കും
 20 വർഷം മുന്നിൽ കണ്ടുള്ള വീതിയും ഡിസൈനും അലൈൻമെന്റും
 പുതിയ അലൈൻമെന്റ് അടിസ്ഥാനമാക്കി സ്ഥലമേറ്റെടുക്കൽ
നിലവിലെ പ്രശ്നം
ദേശീയപാതയാണെങ്കിലും ക്യാരേജ് വേ വീതി ഏഴ് മീറ്ററാണ്. റോഡ് വക്കിലെ അനധികൃത പാർക്കിംഗ്, കൈയേറ്റം, റെയിൽവേ ക്രോസുകൾ കടക്കാനുള്ള വാഹനങ്ങളുടെ നീണ്ടനിര എന്നിവയും പ്രശ്നം സൃഷ്ടിക്കുന്നു. ദേശീയപാത വകുപ്പിന്റെ നാലുവർഷം മുമ്പുള്ള കണക്ക് പ്രകാരം പതിനായിരത്തിലധികം വാഹനങ്ങൾ ഒരുദിവസം പാതയിലൂടെ കടന്നുപോകുന്നുണ്ട്. കുറഞ്ഞത് 45 മീറ്റർ വീതിയിൽ വികസിപ്പിച്ചാലേ വരുന്ന രണ്ട് പതിറ്റാണ്ട് കാലമെങ്കിലും സുഗമമായ ഗതാഗതം സാദ്ധ്യമാകൂ.
നിലവിൽ വീതിക്കുറവ് കാരണം ദേശീയപാത എന്ന പേരിന് തന്നെ നാണക്കേടാണ് കൊല്ലം - തിരുമംഗലം പാത. ഗതാഗതക്കുരുക്കിന് പുറമേ ഈ പാതയിൽ അപകടങ്ങളും പതിവാണ്.
ഡ്രൈവർമാർ