ship

കൊല്ലം: ആഫ്രിക്കൻ രാജ്യമായ ഗി​നി​യയിലെ നാവികസേന അ​ന്താരാ​ഷ്ട്ര സ​മു​ദ്രാ​തിർ​ത്തി​യിൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്​ത ഹീ​റോ​യി​ക്ക് ഐ​ഡം ഓ​യിൽ ടാ​ങ്കർ ക​പ്പ​ലി​ലെ വി​ജി​ത്ത്.വി.നാ​യ​ർ അടക്കമുള്ളവരെ മോചിപ്പിക്കാൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യമ​ന്ത്രി​​ക്കും ഗി​നി​യയിലെ ഇന്ത്യൻ എം​ബ​സി​ക്കും ഇ​ - മെ​യിൽ സ​ന്ദേ​ശം നൽ​കി.

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത നിലമേലിലെ വിസ്മയയുടെ സഹോദരനാണ് കപ്പലിലെ തേർ​ഡ് ഓ​ഫീ​സ​റായ വിജിത്ത്. കോട്ടയം മുളവുകാട് പൊന്നാരിമംഗലം നെട്ടശേരിൽ വീട്ടിൽ മിൾട്ടൺ ഡിക്കൗഡ്, സുൽത്താൻ ബത്തേരി പാറപ്ലാക്കൽ വീട്ടിൽ സനുജോസ് എന്നിവരാണ് കപ്പലിലെ മറ്റു രണ്ടു മലയാളികൾ.

ഇവരടക്കം 26 ഇന്ത്യക്കാരും പത്തു വിദേശികളുമാണ് ആഗസ്റ്റിൽ പിടിയിലായത്.

നൈ​ജീ​രി​യൻ സർക്കാരിന്റെ നിർദ്ദേശ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത കപ്പൽ ജീവനക്കാരെ നൈ​ജീ​രി​യയ്ക്ക് കൈമാറാതെ നാ​ട്ടി​ലെത്തിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ആഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. സമീപത്തേക്ക് വന്ന നൈജീരിയൻ നേവി കപ്പൽ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കാതെ അന്താരാഷ്ട്ര പാതയിലേക്ക് പാഞ്ഞതിന്റെ പേരിലാണ് ഗിനിയൻ നേവിയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.
സമീപത്തേക്ക് വന്ന​ത് കടൽക്കൊ​ള്ള​ക്കാ​രു​ടെ ക​പ്പ​ലാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാണ് എ​ണ്ണ ക​പ്പൽ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തിർ​ത്തി​യി​ലേക്ക് രക്ഷപ്പെട്ടത്. ക​പ്പ​ലി​ലെ നാ​വി​ക​രിൽ കു​റ​ച്ചുപേർ ഇ​പ്പോൾ ക​ര​യി​ലും കു​റ​ച്ചുപേർ ക​പ്പ​ലി​ലു​മാ​ണ്. വി​ജി​ത്ത്.വി.നാ​യർ ഉൾ​പ്പെ​ടെ​യു​ള്ള നാ​വി​ക​രെ നൈ​ജി​രീയ​യ്ക്ക് കൈമാറണമെന്നാണ് ആ രാജ്യം ആവശ്യപ്പെടുന്നത്.

രക്ഷാശ്രമം തുടരുന്നു:

മന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി​: ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെ 26 അംഗസംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അറി​യി​ച്ചു. ജീവനക്കാരെ കസ്റ്റഡിയിലെടുത്ത ആഗസ്റ്റ് മുതൽ വിദേശകാര്യമന്ത്രാലയവും എംബസിയും ചർച്ചകൾ തുടരുകയാണ്.
നൈജീരിയൻ സർക്കാരുമായും ചർച്ച നടത്തിയെന്നും അവർക്ക് വിട്ടുകൊടുക്കാതെ ഗിനിയയിൽ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.