
കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം അമൃതകുളത്തെ പ്രീമെട്രിക് ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ പേരിൽ വൻഅഴിമതിയാണ് നടന്നതെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ നടപടി സീകരിക്കണമെന്നും ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹോസ്റ്റൽ വിദ്യാർത്ഥികൾ നേരിടുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും വകുപ്പിലെ അഴിമതിയും അപകട ഭീഷണി ഉയർത്തുന്ന പഴയ കെട്ടിടങ്ങളും ചൂണ്ടിക്കാട്ടി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി, പട്ടികജാതി വകുപ്പ്, കളക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഉടൻ ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി.ബബുൽദേവ് ആവശ്യപ്പെട്ടു.