peedanam

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് വീട്ടിൽ കയറി ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് പ്രിയദർശിനി നഗറിൽ കടവന പടിഞ്ഞാറ്റതിൽ വീട്ടിൽ നിതിൻദാസാണ് (38) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 6നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതി അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. 5ന് കിളികൊല്ലൂർ പൊലീസിന് ലഭിച്ച പരാതിയിലാണ് അറസ്റ്റ്.