കൊല്ലം: ആർ. ശങ്കറിന്റെ 50 -ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ ആർ.ശങ്കറിന്റെ ഛായാചിത്രത്തിന് മുന്നിൽ അദ്ദേഹത്തിന്റെ മകനും യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ ഭദ്രദീപം തെളിച്ചു. യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, എ.ഡി.രമേഷ്, അനിൽ മുത്തോടം, മഹിമ അശോകൻ, രഞ്ജിത്ത് രവീന്ദ്രൻ, ബി.പ്രതാപൻ, എസ്.അജുലാൽ, പി.വി.റെജിമോൻ, ഷാജി ദിവാകർ, അഡ്വ. ധർമ്മരാജൻ, അഡ്വ. എസ്.ഷേണാജി, പുണർതം പ്രദീപ്, നേതാജി.ബി.രാജേന്ദ്രൻ, എം.സജീവ്, ഇരവിപുരം സജീവ്, ജി.രാജ് മോഹൻ, പ്രമോദ് കണ്ണൻ എന്നിവർ പങ്കെടുത്തു.
യൂണിയൻ വനിത സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഗുരുദേവ കീർത്തനാലാപനത്തിൽ വനിത സംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, രജിത രാജേന്ദ്രൻ, ഡോ. അനിത ശങ്കർ, ഡോ. മേഴ്സി ബാലചന്ദ്രൻ, ശാന്തിനി ശുഭദേവൻ, ജെ.വിമലകുമാരി, വിമലമ്മ ചന്ദനത്തോപ്പ്, ലാലി വിനോദിനി, ജലജ മങ്ങാട്, ഗീത സുകുമാരൻ എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫാറം, ശ്രീനാരായണ പെൺഷണേഴ്സ് കൗൺസിൽ, ശാഖാ ഭാരവാഹികൾ പങ്കെടുത്തു.