കൊട്ടാരക്കര: ഐക്യ മലയാള പ്രസ്ഥാനം കൊട്ടാരക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃഭാഷാ വാരാചരണവും ഭാഷാ സെമിനാറും സംഘടിപ്പിച്ചു. കൊട്ടാരക്കര ഗാന്ധി-ലെനിൻ ലൈബ്രറിയിൽ നടന്ന ചടങ്ങുകൾ കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല ഗവേഷകൻ കിരൺ ബോധി വിഷയാവതരണം നടത്തി. സംസ്ഥാന സമിതി അംഗം അനിൽകുമാർ പവിത്രേശ്വരം മോഡറേറ്ററായിരുന്നു. മേഖലാ സെക്രട്ടറി ബാബു വെട്ടിക്കവല, എസ്.ആർ.അഭിരാമി, വി.കെ.സന്തോഷ് കുമാർ, തൊടിയൂർ രാധാകൃഷ്ണൻ, നീലേശ്വരം സദാശിവൻ, ഭാമ വേണുഗോപാൽ,​ മുട്ടറ ഉദയഭാനു,​ കോട്ടാത്തല ശ്രീകുമാർ,​ ജി.മുരളീധരൻ,​ ആർ.രാജൻ ബോധി,​ ലാൽ വിശ്വം എന്നിവർ സംസാരിച്ചു.