phot
വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനലൂർ പോസ്റ്റോഫീസ് ജംഗ്ഷനിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതി അംഗം ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ജംഗഷനിൽ കൂട്ട ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ഭാരതീപുരം ശശി സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി സഞ്ജുബുഖാരി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.എ.ബഷീർ, ബിജു കാർത്തികേയൻ, ടി.എസ്.ഷൈൻ, സജിജോർജ്ജ്, എ.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.