കരുനാഗപ്പള്ളി: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആർ.ശങ്കർ അനുസ്മരണം സംഘടിപ്പിക്കും. രാവിലെ 9 ന് തറയിൽ മുക്ക് ശീനാരായണ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രചാരണ സഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനാകും. കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ, മാതൃ സമിതി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, സെക്രട്ടറി സുഭദ്രാ ഗോപാലകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ബി.എൻ.കനകൻ, വി.ചന്ദ്രാക്ഷൻ, ശാന്താ ചക്രപാണി, രാജൻ ആലുംകടവ്, സജീവ് സൗപർണ്ണിക എന്നിവർ പ്രഭാഷണം നടത്തും. സെക്രട്ടറി ആർ.ഹരീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് തയ്യിൽ തുളസി നന്ദിയും പറയും.