കൊല്ലം: മൂന്ന് ദിവസമായി കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്നുവന്ന ജില്ലാ കായികമേളയിൽ പുനലൂർ ഉപജില്ലയ്ക്ക് കിരീടം. മറ്റ് ഉപജില്ലകളെ ബഹദൂരം പിന്നിലാക്കി 219 പോയിന്റോടെയാണ് പുനലൂർ ഉപജില്ല ചാമ്പ്യന്മാരായത്.
ഉപജില്ല, സ്വർണം, വെള്ളി, വെങ്കലം, പോയിന്റ്
പുനലൂർ: 27, 16, 8, 219
അഞ്ചൽ: 14, 6, 12, 126
കൊല്ലം : 13, 4, 17, 104
ചാത്തന്നൂർ: 2, 16 , 13, 86
വെളിയം: 4, 9, 5, 52.5
കുണ്ടറ: 2, 7, 13, 48
ചവറ: 3, 5, 6, 36
ശാസ്താംകോട്ട: 3, 5 , 4, 33.5
കരുനാഗപ്പള്ളി: 3, 3, 5, 30
കൊട്ടാരക്കര: 0, 3, 3, 17
ചടയമംഗലം: 0 , 3, 1, 10
കുളക്കട: 0 , 1, 4. 7
വ്യക്തിഗത ചാമ്പ്യന്മാർ
സബ് ജൂനിയർ ബോയ്‌സ്
ട്രോയ് എം.എസ്.ഹെൻസൺ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം) മൂന്ന് സ്വർണം (100 മീറ്റർ, 400 മീറ്റർ, 200 മീറ്റർ ഓട്ടം) - 15 പോയിന്റ്
സബ് ജൂനിയർ ഗേൾസ്
എൻ.സിയ (സി.എസ്.എച്ച്, കൊല്ലം): രണ്ട് സ്വർണം (400 മീറ്റർ, 200 മീറ്റർ ഓട്ടം), ഒരു വെള്ളി (100 മീറ്റർ ഓട്ടം) - 13 പോയിന്റ്
എൻ.ദിയ: (സി.എസ്.എച്ച്, കൊല്ലം) രണ്ട് സ്വർണം (100 മീറ്റർ, ലോംഗ് ജമ്പ്) വെള്ളി (400 മീറ്റർ) - 13 പോയിന്റ്
ജൂനിയർ ഗേൾസ്
ജിവ്യ ജോസ് (സെന്റ് ഗൊരേത്തി എച്ച്.എസ്.എസ്, പുനലൂർ): മൂന്ന് സ്വർണം (1500 മീറ്റർ, 800 മീറ്റർ, 300 മീറ്റർ) - 15 പോയിന്റ്
ജൂനിയർ ബോയ്‌സ്
അലോൺ ഷിജു മാത്യു (കൊല്ലം സായി): രണ്ട് സ്വർണം (400 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ്), ഒരു വെള്ളി (ഹൈംജപ്) - 13 പോയിന്റ്
സീനിയർ ബോയ്‌സ്
എ.അശ്വിൻ (ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് ): മൂന്ന് സ്വർണം (1500 മീറ്റർ, 800 മീറ്റർ, 400 മീറ്റർ) - 15 പോയിന്റ്
സീനിയർ ഗേൾസ്
ജോജി അന്ന ജോൺ (സെന്റ് ഗൊരേത്തി എച്ച്.എസ്.എസ്, പുനലൂർ): മൂന്ന് സ്വർണം (ഹൈജംപ്, ട്രിപ്പിൾ ജംപ്, ലോംഗ് ജംപ്) - 15 പോയിന്റ്
ബി.എസ്.നിരഞ്ജനകൃഷ്ണ (കൊല്ലം സായി) മൂന്ന് സ്വർണം (ഡിസ്‌കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട്) - 15 പോയിന്റ്
ആതിര.എസ്.നായർ (സെന്റ് ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ): മൂന്ന് സ്വർണം (1500 മീറ്റർ, 3000 മീറ്റർ, 800 മീറ്റർ) - 15 പോയിന്റ്