photo
ക്ലീൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി പള്ളിക്കലാറിൽ നടന്ന ശുചീകരണം കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ ഉദ്‌ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ജില്ലാ ഭരണകൂടം,നെഹ്‌റു യുവ കേന്ദ്ര, ശുചിത്വ മിഷൻ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലീൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പള്ളിക്കലാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ചന്തക്കടവിൽ നടന്ന ശുചീകരണ പരിപാടി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ ഉദ്‌ഘാടനം ചെയ്തു. സംസ്കൃതി പരിസ്ഥിതി ക്ലബ്‌ കൺവീനർ സുധീർ ഗുരുകുലം, ഗ്രന്ഥശാല ഭാരവാഹികളായ ശബരീനാഥ്, സുനിൽ പൂമുറ്റം, ഉനൈസ്, ആദർശ്, എസ്.അലൻ, അനൂപ്, റാണി ശേഖർ എന്നിവർ നേതൃത്വം നൽകി.