കരുനാഗപ്പള്ളി: നഗരസഭയുടെ ഭരണ കെടുകാര്യസ്ഥതക്കെതിരെ യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സംമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. നഗരസഭയുടെ തനത് വരുമാനത്തിൽ വരുന്ന കോടിയുടെ കുറവ്, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ട് ചെലവഴിക്കാതെ ലാപ്സാക്കുക, റോഡുകളുടെ ശോച്യാവസ്ഥ തുടങ്ങിയ കാര്യങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ പ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സമരം സംഘടിപ്പിക്കാൻ മുൻസിപ്പാലിറ്റി യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ തീരുമാനിച്ചത്. യോഗം യു.ഡി.എഫ് കൗൺസിലർ എം.അൻസാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കരുനാഗപ്പള്ളി ടൗൺ മണ്ഡലം ചെയർമാൻ ആർ.ദേവരാജൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ കെ.ജി.രവി, തൊടിയൂർ രാമചന്ദ്രൻ, എൻ.അജയകുമാർ, പി.രാജു, എൽ.കെ.ശ്രീദേവി, പനക്കുളങ്ങര സുരേഷ്, പിംസോൾ അജയൻ, മുനമ്പത്ത് വഹാബ്, എസ്.ജയകുമാർ, ടി.പി.സലിംകുമാർ, മുനമ്പത്ത് ഗഫൂർ, ബോബൻ.ജി.നാഥ്, വി.പി.അനിൽകുമാർ, കെ.എസ്.റോയ്, അബ്ദുൽഖരിം, എം.കെ.വിജയഭാനു, സിംലാൽ, ശക്തികുമാർ, ബീനാജോൺസൺ, എം.എസ്.ശിബു എന്നിവർ സംസാരിച്ചു.