കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ ആർ.ശങ്കറുടെ ജന്മസ്ഥലമായ പുത്തൂരിൽ നിന്ന് കഴിഞ്ഞ 30 വർഷമായി നടത്തിവരുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണവും അന്നദാനവും നൽകിവരുന്ന കുടുംബാംഗങ്ങളെ ആദരിക്കലും കുടുംബസംഗമവും ആർ.ശങ്കറുടെ അൻപതാം ചരമവാർഷിക ദിനമായ ഇന്ന് കൊല്ലം പ്രസ് ക്ലബിൽ നടക്കും. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ പീതാംബരം അണിയിക്കും. പദയാത്രയുടെ ഓർമ്മയ്ക്കായി വൃക്ഷത്തൈകൾ കുടുംബാംഗങ്ങൾക്ക് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് വിതരണം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, പ്രസിഡന്റ് എഴുകോൺ രാജ്മോഹൻ, സെക്രട്ടറി ബി. സ്വാമിനാഥൻ, വനിതാ സംഘം കൺവീനർ ശാന്തിനി കുമാരൻ എന്നിവർ സംസാരിക്കും.