
കൊല്ലം: കൊട്ടിയം ട്രിനിറ്റി സ്കൂളിൽ നടന്ന പ്രൊഫ.വിജയരാജൻ അനുസ്മരണം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തനിക്ക് ലഭിച്ച ജീവിതം ജനോപകാരപ്രദമായി, മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ച മഹത് വ്യക്തിയായിരുന്നു പ്രൊഫ.ബി.വിജയരാജനെന്നും ആ വ്യക്തിത്വത്തെ എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പി.എസ്.സി മെമ്പർ അഡ്വ.ബേബി സൺ, മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, അർജുനൻ ഐ.എ.എസ്, എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, അഡ്വ.പള്ളിമൺ ആർ.മനോജ് കുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സുകുമാരൻ, ബാലചന്ദ്രൻ, റോയൽ സമീർ, സുരേഷ് സിദ്ധാർത്ഥ, ഷിബു റാവുത്തർ, ഹംസരാജ്, ചന്ദ്രിക, മനോഹരൻ നായർ, മിനി ദിലീപ് തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ.വിജയരാജന്റെ വിദ്യാർത്ഥികൾ, സുഹൃത്തുക്കൾ, ബന്ധുമിത്രാദികൾ, സഹോദരങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. അടൂർ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകൻ ബൈജു സ്വാഗതവും കൊല്ലം എസ്.എൻ കോളേജ് അദ്ധ്യാപിക സുകി.പി.രാജ് നന്ദിയും പറഞ്ഞു.