chavara-karate-1
കൊല്ലം ജില്ലാ കരാട്ടെ ഡോ അസോസിയേഷന്റെ 10-ാമത് ചാമ്പ്യൻഷിപ്പ് കാവനാട് കമ്മ്യൂണിറ്റി ഹാളിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ചവറ: കൊല്ലം ജില്ലാ കരാട്ടെ ഡോ അസോസിയേഷന്റെ 10-ാമത് ചാമ്പ്യൻഷിപ്പ് കാവനാട് കമ്മ്യൂണിറ്റി ഹാളിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. വിക്രമൻനായർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.അനിൽകുമാർ സ്വാഗതം പറഞ്ഞു. ട്രഷറർ ജി. ഗോപകുമാർ നന്ദി പറഞ്ഞു. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 350-ഓളം മൽസരാത്ഥികൾ പങ്കെടുത്തു. വിജയിച്ചവർ 25, 26, 27 തീയതികളിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും.