
കൊട്ടിയം: തെങ്ങ് മുറിക്കുന്നതിനിടയിൽ കടപുഴകി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം കൊട്ടിയം നഗർ സമ്പർക്ക പ്രമുഖ് തട്ടാമല വയലിൽ പുത്തൻവീട്ടിൽ എസ്.വിനോദ് ലാലാണ് (42) മരിച്ചത്. കഴിഞ്ഞ ദിവസം ഉമയനല്ലൂർ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
തെങ്ങിൽ കയറി മുറിക്കുന്നതിനിടയിൽ കടപുഴകുകയായിരുന്നു.
ഉടൻ നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.
അച്ഛൻ: പരേതനായ ശശിധരൻ. അമ്മ: സരസ്വതി. ഭാര്യ: വിജിത. മക്കൾ: കാർത്തിക, കാർത്തികേയൻ. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം
നാളെ വൈകിട്ട്.