 
കടയ്ക്കൽ: ആർ ശങ്കറിന്റെ 50-ാം ചരമാവാർഷികം എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. യൂണിയൻ മന്ദിരത്തിൽ ആർ.ശങ്കറിന്റെ ഛായാച്ചിത്രത്തിൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി. വേങ്ങൂർ തുളസീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശിധരൻ, എസ്.വിജയൻ, ജി.നളിനാക്ഷൻ, രഘുനാഥൻ,എം.കെ. വിജയമ്മ എന്നിവർ പ്രസംഗിച്ചു.