പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിലെ കൊച്ചു കുട്ടികളുടെ മാരത്തോൺ കാണികൾക്ക് കൗതുകമായി. കൊച്ചുകുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തെ ലക്ഷ്യമിട്ടാണ് മരത്തോൺ സംഘടിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന 300 ഓളം പേർ മാരത്തോണിൽ പങ്കെടുത്തു. പട്ടണത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നാണ് മാരത്തോൺ സംഘടിപ്പിച്ചത്. പുനലൂർ ഗവ.താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച ഓട്ടം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാറും നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമും ഫ്ലാഗ് ഒഫ് ചെയ്തു. പുനലൂർ സ്വയംവര ഓഡിറ്റോറിയം, ശങ്കേഴ്സ് കണ്ണാശുപത്രി എന്നി കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച മരത്തോൺ നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ, വാർഡ് കൗൺസിലർ പ്രിയപിള്ള എന്നിവർ ചേർന്ന് ഫ്ലാഗ് ഒഫ് ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമാപന സമ്മേളനത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുളള ഫിറ്റ്സന് ക്ലബിന്റെ ഉദ്ഘാടനം ഡോ.വി.കെ.ജയകുമാർ നിർവഹിച്ചു. ശബരിഗിരി സ്കൂളും ക്യാച്ച് സ്പോർട്സ് കോയമ്പത്തൂരും സംയുക്തമായാണ് മാരത്തേൺ സംഘടിപ്പിച്ചത്. വിജയികൾക്ക് ട്രോഫിയും മാരത്തോണിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, ഡോ.വിദ്യഅരുൺ,സുലാ ജയകുമാർ,പ്രിൻസിപ്പൽ ആർ.എം.രശ്മി, ക്യാച്ച് സ്പോർട്സ് എം.ഡി.ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.