പുനലൂർ: ആർ.ശങ്കറിന്റെ 50-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗവും അവാർഡ് വിതരണവും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടറും ശ്രീനാരായണ എംപ്ലോയിസ് ഫാറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റുമായ ജി.ബൈജു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, ശ്രീനാരായണ എംപ്ലോയിസ് ഫാറം പുനലൂർ യൂണിയൻ സെക്രട്ടറി അഞ്ജുഅർജ്ജുനൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു. ഡിഗ്രി,പി.ജി, പരീക്ഷകളിൽ ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയവരെയും പി.എച്ച്.ഡി നേടിയവരെയും ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു.