varshigam-thodiyoor
കരുനാഗപ്പള്ളി സർഗചേതനയുടെ വാർഷിത്തോടനുബന്ധിച്ച് ചേർന്ന സാംസ്ക്കാരിക സമ്മേളനം പ്രൊഫ: പി.രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെ 14-ാം വാർഷികം ആഘോഷിച്ചു. രാവിലെ ടൗൺ ക്ലബിൽ നടന്ന കവിയരങ്ങും കഥയരങ്ങും എഴുത്തുകാരൻ വി.എം.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. ഡോ.എം. ജമാലുദ്ദീൻകുഞ്ഞ് അദ്ധ്യക്ഷനായി. ഡോ.കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.
ഡി.വിജയലക്ഷ്മി, തൊടിയൂർ വസന്തകുമരി, സഞ്ചാർശ്രീ ചന്ദ്രമോഹനൻ, ഷിഹാബ് എസ്.പൈനുംമൂട്, സി.ജി.പ്രദീപ് കുമാർ, കെ.ഗോപിദാസ്, തോപ്പിൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ തൊടിയൂർ, ശാസ്താംകോട്ട റഹിം, ഷീലാ ജഗധരൻ, തഴവ രാധാകൃഷ്ണൻ , കെ.എസ്.രജു കരുനാഗപ്പള്ളി, കെ.എസ്.വിശ്വനാഥപിള്ള, കെ.പി.ലീലാകൃഷ്ണൻ, ഫാത്തിമ താജുദ്ദീൻ അശ്വതിഅജി, അനിൽ ചൂരക്കാടൻ, ജലജാവിശ്വം, ടി.ആർ.മോഹനൻ, ഷൗക്കത്തലി, സുകുമാരിയമ്മ, വരവിളശ്രീനി, ഉത്തരക്കുട്ടൻ എന്നിവർ കവിത ചൊല്ലി. വൈകിട്ട് ചേർന്ന സാംസ്കാരിക സമ്മേളനം പ്രൊഫ.പി.രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ.പി.ബി.രാജൻ സ്വാഗതം പറഞ്ഞു.സർഗചേതന കഥാപുരസ്കാര ജേതാവ് പ്രദീപ് തൊടിയൂരിന് മധു തൃപ്പെരുന്തുറ പുരസ്കാരം സമ്മാനിച്ചു. സർഗചേതന വാർഷിക പതിപ്പ് ആദിനാട് തുളസിക്ക് നൽകി പ്രേംജിത്ത് കായംകുളം പ്രകാശനം ചെയ്തു. ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു. ഭാരവാഹികളായി മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), ഡോ.എം.ജമാലുദ്ദീൻകുഞ്ഞ് (വൈസ് പ്രസിഡന്റ്), ഡി.മുരളീധരൻ, എ.നസീം ബീവി, ഡി.വിജയലക്ഷ്മി (ജോ.സെക്രട്ടറിമാർ), ജയചന്ദ്രൻ തൊടിയൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.