കൊല്ലം: ക്വയിലോൺ ഡിസ്ട്രിക് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ചിത്രരചനാമത്സരം നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. കിഡ്സ് വിഭാഗത്തിൽ ഒന്നാം സമ്മാനം സാവൺ സുഗുണനും രണ്ടാം സമ്മാനം അപർണ്ണാഅനിലും മൂന്നാം സമ്മാനം ധ്വനി മനോജും ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐശ്വര്യയും രണ്ടാം സ്ഥാനം അഭിഷേകും മൂന്നാം സ്ഥാനം ഋതു സതീഷും സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗോപികാകണ്ണനും രണ്ടാം സ്ഥാനം ആദിൽ ഷെമീറും മൂന്നാം സ്ഥാനം വൈഷ്ണവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. വിധികർത്താക്കളായി യു.എം. ബിന്നി, അനിൽ അഷ്ടമുടി എന്നിവർ പങ്കെടുത്തു. സമ്മാനാർഹർക്ക് 20 ന് കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൊതുയോഗത്തിൽ അവാർഡുകൾ വിതരണം ചെയ്യും.

പ്രസിഡന്റ് പിഞ്ഞാണിക്കട നജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അൻവർഅസീസ് സ്വാഗതം പറഞ്ഞു. ആൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് മേലൂർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ട്രഷറർ സിറ്റി ആർ. വേണുഗോപാൽ നന്ദിയും പറഞ്ഞു.