rs

കൊട്ടാരക്കര: പുത്തൂരിലെ ആർ.ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണം നടത്തി. രാവിലെ പാങ്ങോട് ആർ.ശങ്കർ സ്മൃതിയിൽ പുഷ്പാർച്ചന, തുടർന്ന് എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ തെളിച്ച് യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ഏറ്റുവാങ്ങിയ ദീപ ശിഖയ്ക്ക് പുത്തൂരിൽ സ്വീകരണം നൽകി. ഫൗണ്ടേഷൻ ഭാരവാഹികൾ കൊല്ലം ശങ്കേഴ്സ് ആശുപത്രി വളപ്പിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു. ഉച്ചയ്ക്ക് 2ന് ഫൗണ്ടേഷൻ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം മുൻ ബോർഡ് മെമ്പർ പാങ്ങോട് വിജയൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയ‌ർമാൻ ആർ.ഭാനു അദ്ധ്യക്ഷനായി. പ്രൊഫ. ശ്രീശൈലം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.. ട്രഷറർ എസ്.ഡി.ഷാജിലാൽ, ആ‌ർ.മധു കൊട്ടാരക്കര, മനോഹരൻ പവിത്രേശ്വരം, ഡോ.സുരേഷ് കുമാ‌ർ, പുത്തൂർ സുരേഷ് കുമാർ, വിജയൻ പാങ്ങോട്, സുരേഷ് വിപഞ്ചിക, സുകു കോട്ടാത്തല, പ്രേംജിത്ത് ലാൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.സത്യപാലൻ സ്വാഗതവും വസന്തകുമാർ കല്ലുമ്പുറം നന്ദിയും പറഞ്ഞു.