dcc

കൊല്ലം: കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കി ജനമനസുകളിൽ ഇടംനേടിയ നേതാവായിരുന്നു ആർ.ശങ്കറെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സിയിൽ ചേർന്ന ആർ. ശങ്കറിന്റെ 50ാമത് ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എടുക്കുന്ന തീരുമാനങ്ങൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുന്ന അസാമാന്യ നേതൃപാടവമായിരുന്നു ആർ.ശങ്കറിന്റേത്. വിധവ പെൻഷനും റേഷനിംഗ് സമ്പ്രദായം ആരംഭിച്ചതും പിന്നാക്ക ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ അവകാശങ്ങൾ നേടിക്കൊടുത്തതും ആർ. ശങ്കറിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണങ്ങളാണെന്നും പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.

വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, നേതാക്കളായ എ.ഷാനവാസ്ഖാൻ, എ.കെ.ഹഫീസ്, പി.ജർമ്മിയാസ്, സൂരജ് രവി, എൻ.ഉണ്ണിക്കൃഷ്ണൻ, കോയിവിള രാമചന്ദ്രൻ, ആദിക്കാട് മധു, കൃഷ്ണവേണി ശർമ്മ, എസ്.ശ്രീകുമാർ, ജി.ജയപ്രകാശ്, എം.എം.സഞ്ജീവ് കുമാർ, അൻസർ അസീസ്, വി.എസ്.ജോൺസൺ, കോതേത്ത് ഭാസുരൻ, ജലജ കുമാരി, ശങ്കരനാരായണ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ശങ്കർ സ്മൃതി മണ്ഡപത്തിൽ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുഷ്പ ചക്രവും അർപ്പിച്ചു.