aqqqqqqqqqqqqqqqqqqqqqq
പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണം കയർ ബോർഡ് മുൻ അംഗവും ഡി.സി.സി അംഗവുമായ പരവൂർ രമണൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: കേരള മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ അമ്പതാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ. ശങ്കർ അനുസ്മരണം നടത്തി.കയർ ബോർഡ് മുൻ അംഗവും ഡി.സി.സി അംഗവുമായ പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തെക്കുംഭാഗം ഹാഷിം ,സുരേഷ് ഉണ്ണിത്താൻ,രഞ്ജിത്ത് പരവൂർ ,സി.മോഹൻദാസ്,​ ബി.അജിത്ത്, ലതാമോഹൻദാസ് ,സുലോചന,ഷംസുദ്ദീൻ ,ഷൈലജ എന്നിവർ സംസാരിച്ചു.