
കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ ആർ.ശങ്കർ അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. 'ആർ.ശങ്കർ വിദ്യാഭ്യാസ വിചക്ഷണൻ സാമൂഹ്യ പരിഷ്കർത്താവ് " എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. തുടർന്ന് ആർ.ശങ്കറിന്റെ ജീവിത നിമിഷങ്ങളെ ആധാരമാക്കിയുള്ള വീഡിയോ - ചിത്ര പ്രദർശനവും നടന്നു.
പ്രിൻസിപ്പൽ വി.സന്ദീപ്, ഡിപ്പാർട്ട്മെന്റ് മേധാവികളായ എസ്.എസ്.സീമ, വി.എം.വിനോദ് കുമാർ, എൻ.ഷൈനി, രക്നാസ് ശങ്കർ, വർഷോപ്പ് സൂപ്രണ്ട് എസ്.രാഹുൽ, ഓഫീസ് സൂപ്രണ്ട് ഡി.തുളസീധരൻ, എൻ.സി.സി ഓഫീസർ എസ്.സനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ.അനൂപ് സ്വാഗതവും എ.അരുൺകുമാർ നന്ദിയും പറഞ്ഞു. പ്രസംഗം മത്സരത്തിൽ ആദ്യ ജിബി, നസീഹ, ലാവണ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.