vella
എ​​​സ്.​​​എൻ.​​​ഡി.​​​പി യോ​​​ഗം ആസ്ഥാന മന്ദിരത്തിലെ ആർ.​​​ശ​​​ങ്കർ ചി​​​താ​​​ഭ​​​സ്‌മ പേ​​​ട​​​ക​​​ത്തിൽ യോ​​​ഗം ജ​​​ന​​​റൽ സെ​​​ക്ര​​​ട്ട​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശൻ പു​​​ഷ്‌​​​പ​​​ച​​​ക്രം സ​​​മർ​​​പ്പി​​​ക്കു​​​ന്നു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, യോ​ഗം​ ​കൗ​ൺ​സി​ല​ർ​ ​പി.​സു​ന്ദ​ര​ൻ, ​കൊ​ല്ലം​ ​യൂ​ണി​യ​ൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെ​ക്ര​ട്ട​റി​ ​എ​ൻ.​ ​രാ​ജേ​ന്ദ്ര​ൻ തുടങ്ങിയവർ സമീപം

കൊല്ലം: എസ്. എൻ. ഡി. പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ആർ. ശങ്കറിന്റെ അൻപതാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആർ. ശങ്കറിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്ത് രാവിലെ യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥന നടത്തി. യൂണിയൻ ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, ശ്രീനാരായണ എംപ്ളോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കുചേർന്നു.

ആർ. ശങ്കർ അന്ത്യ വിശ്രമം കൊള്ളുന്ന ശങ്കേഴ്സ് ആശുപത്രിയിലെ സ്മൃതി മണ്ഡപത്തിൽ യൂണിയൻ നേതാക്കൾ പുഷ്പചക്രം അർപ്പിച്ചു. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ്, ശ്രീനാരായണ എംപ്ളോയീസ് ഫോറം, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ, ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻട്രസ്റ്റ് മെഡിക്കൽ മിഷന്റെയും എസ്. എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെയും നേതൃത്വത്തിൽ പൂത്തൂരിൽ നിന്ന് പുറപ്പെട്ട ദീപശിഖാ റാലി യൂണിയൻ അതിർത്തിയായ കേരളപുരത്ത് യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നീങ്ങിയ ദീപശിഖാ റാലിയെ യൂണിയനിലെ വിവിധ ശാഖാകൾ സ്വീകരിച്ചു. റാലി വൈകിട്ട് ചിന്നക്കട ആർ. ശങ്കർ സ്ക്വയറിലെത്തി ആർ. ശങ്കറിന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. യൂണിയൻ നേതൃത്വത്തിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടന്ന മൗന ജാഥ എസ്.എൻ. ട്രസ്റ്റ് മെഡിക്കൽ മിഷൻ ആശുപത്രി അങ്കണത്തിലെ ആർ. ശങ്കർ സ്മൃതി മണ്ഡപത്തിലെത്തി ആദരാജ്ഞലി അർപ്പിച്ചു.

യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് അംഗം എ. ഡി. രമേഷ്, അഡ്വ. കെ. ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ഡോ. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, വനിതാസംഘം പ്രവർത്തകരായ മേഴ്സി ബാലചന്ദ്രൻ, ലാലി വിനോദിനി, ശാന്തിനി ശുഭദേവൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പ്രസിഡന്റ് ജയചന്ദ്രൻ, സെക്രട്ടറി ദയാനന്ദൻ, യോഗനാദം കോ- ഓർഡിനേറ്റർ പി. വി. രജിമോൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ മഹിമ അശോകൻ, ഡി. വിലസീധരൻ, ഉപേന്ദ്രൻ, അഡ്വ. ശുഭദേവൻ, ദ്വാരകാ മോഹൻ, ചന്തു, മുരുകേശൻ യവനിക, മുണ്ടക്കൽ രാജീവൻ, ആശ്രാമം സുരേഷ്, സലീംകുമാർ, ബാബുഷ, സത്യബാബു, ബൈജു പേരൂർ, സലിം നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.