anusmaranam-

കൊല്ലം : ആർ.എസ്.പി മുൻദേശീയ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഢൻ അനുസ്മരണം ആർ.എസ്.പി ശക്തികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ അഭിമുഖ്യ ത്തിൽ നടന്നു. സമ്മേളനത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സാബു നടരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധൻ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, ചോനേഴത്തു ശശി, മണ്ഡലം സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോൺ , കൗൺസിലർ പുഷ്പാംഗദൻ , അഡ്വ.വിഷ്ണു മോഹൻ, എൽ.സി സെക്രട്ടറി എം. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.