കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ മെഗാ തൊഴിൽ മേള 26ന് രാവിലെ 9ന് നടക്കും.

40ൽ പരം സ്വകാര്യ സ്ഥാപനങ്ങളിലെ മൂവായിരത്തോളം ഒഴിവുകളുണ്ട്. ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, സെയിൽസ്, മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷൻ, റീറ്റെയിൽ, എൻജിനിയറിംഗ്, ടെലികമ്മ്യൂണിക്കേഷൻസ്, എച്ച്.ആർ,​ ഐ.ടി,​ ഫാർമസ്യൂട്ടിക്കൽസ്, എഡ്യുക്കേഷൻ, ഹോസ്പിറ്റാലിറ്റി, നഴ്‌സിംഗ്, ഓട്ടോമൊബൈൽസ് എന്നീ വിഭാഗങ്ങളിലെ തൊഴിൽ ദാതാക്കൾ പങ്കെടുക്കും.

പ്ലസ് ടു, ഐ.ടി.ഐ അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുള്ള 35 വയസുവരെയുള്ളവർക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും മേളയിൽ പങ്കെടുക്കാം. 21ന് മുമ്പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെയും പങ്കെടുക്കാം. ഫോൺ: 0474 2740615.