കൊല്ലം : ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ഷേമപദ്ധതികളുടെ വിശദീകരണവും കാർഡ് വിതരണവും പുന്തലത്താഴത്ത് ഹൗസ് ഒഫ് ടീച്ചിംഗ് ട്യൂട്ടോറിയലിൽ നടന്നു. ഐ.എൻ.ടി.യു,സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു,സി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ വിതരണം എത്രയും പെട്ടെന്ന് നടപ്പിലാക്കുക, ഇ.എസ്.എ ആനുകൂല്യങ്ങൾ പ്രാവർത്തികമാക്കുക, വിവാഹധനം സഹായം 25,000 രൂപയാക്കി വർദ്ധിപ്പിക്കുക, ക്ഷേമനിധി അംഗം മരണപ്പെടൽ 1 ലക്ഷം രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
ഐ.എൻ.ടി.യു,സി ജില്ലാ സെക്രട്ടറി ഒ.ബി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഷംല നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ കാട്ടിൽ ബാബു, പത്മകുമാരി, ആര്യവിഷ്ണു, സുഭാഷ്, സന്തോഷ് എന്നിവർ സംസാരിച്ചു