കൊല്ലം : ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ആർ.ശങ്കറിന്റെ ജന്മ ഗ്രാമമായ പുത്തൂരിലേക്കുള്ള വിദ്യാഭ്യാസ സംരക്ഷണ ജാഥ ക്യാപ്ടൻ ശാന്തിനി കുമാരന് പീത പതാക നൽകി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി ദേശീകാനന്ദയതി ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, ഓടനാവട്ടം ഹരീന്ദ്രൻ, പാത്തല രാഘവൻ, വർക്കല മോഹൻദാസ്, ഉമാദേവി, ഡോ.എൻ. സൂര്യദേവൻ, ഉഷാ രാജൻ കുളമട, കരിപ്ര സോമൻ, ക്ലാപ്പന സുരേഷ്, ഇടമൺ രാജൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ 30 വർഷമായി പുത്തൂരിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് അന്നദാനവും സ്വീകരണവും നൽകുന്ന ബേബി സുകുമാരൻ നെടുമൺകാവ്, ജി.സുദേവൻ, കാദംബരി തങ്കമണി, പ്രസന്നകുമാർ പൊച്ചൻകോണം, പുതുക്കാട്ടിൽ ബിനു, തേവലപുറം ഗോമതിയമ്മ, തൊടിയൂർ സുലോചന, അണ്ണാമലൈ എന്നിവരെ പീതാംബരമണിയിച്ച് സ്വാമി ദേശീകാനന്ദയതി ആദരിച്ചു. ആർ. ശങ്കറിന്റെ സ്മൃതി മണ്ഡപത്തിൽ സംഘം ചെയർമാൻ എഴുകോൺ രാജ് മോഹൻ, സെക്രട്ടറി ബി. സ്വാമിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.