testing-
ആര്യങ്കാവ് തെന്മല ഭാഗത്ത് പ്രത്യേക വാഹന പരിശോധന

കൊല്ലം : റോഡപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. നമ്പർ മറച്ച വാഹനങ്ങൾക്കും മലിനജലം റോഡിൽ ഒഴുക്കിയ ചരക്ക് വാഹനങ്ങൾക്കുമെതിരെ നടപടി എടുത്തു. അനധികൃത ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളും സ്റ്റോപ്പ് ലൈറ്റുകൾ പ്രവർത്തിക്കാത്ത കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്കും ചലാൻ ലഭിച്ചു. ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോയും ,ഇൻഷ്വറൻസും മറ്റ് രേഖകളും ഇല്ലാത്ത വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ കരൻ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ആർ.വിഷ്ണു , പി.രാജീവ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എച്ച്.അൻസാരി അറിയിച്ചു.