കൊല്ലം : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊല്ലം വെസ്റ്റ് താലൂക്ക് സമ്മേളനം ഹോട്ടൽ ഷാ ഇന്റർനാഷണനിൽ നടന്നു. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്ത. താലൂക്ക് പ്രസിഡന്റ് എസ്. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി.ശുഭവർമ്മ രാജ മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ജെ.ബി തോമസ് പഠന ക്ലാസ് നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. അശോകൻ ചികിത്സാ സഹായം വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു ആനന്ദൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ആർ. പ്രകാശൻപിള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. താലൂക്ക് സെക്രട്ടറി ഉഷാ സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ട്രഷൻ എൻ.എസ്. അനിൽ കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബിനു ചെറിയാൻ, സിനു പി. ജോൺസൺ, മദനൻപിള്ള, എസ്. സന്തോഷ്, വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.