photo
മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച പ്രൊജക്ട് അവതരിപ്പിച്ച വിദ്യാർത്ഥിനികൾ

കരുനാഗപ്പള്ളി : മൊബൈൽ ഫോൺ ഉപയോഗവും നേത്ര രോഗങ്ങളും സംബന്ധിച്ച് കുട്ടികളുടെ കണ്ടെത്തലിന് ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം ഗവേഷണ പ്രോജക്ടിലാണ് മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകൾ ശ്രദ്ധ നേടിയത്. 5 വയസിൽ താഴെയുള്ള കുട്ടികളിലെ വർദ്ധിച്ച മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ സംസാരശേഷി കുറയ്ക്കാനും കാഴ്ച ശക്തി കുറയുന്നതിനും വെർച്ച്വൽ ഓട്ടിസത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടമാക്കുവാനും സാധ്യതയുണ്ടെന്നും കുട്ടികളുടെ പഠനത്തിൽ കണ്ടെത്തി. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ദിവ ജയകുമാർ,ദേവിക എന്നിവർ ടീച്ചർ ഗൈഡ് സോപാനം ശ്രീകുമാറിന്റെ മാർഗ നിർദ്ദേശത്തിൽ തയ്യാറാക്കി ജില്ലാ ശാസ്ത്രമേളയിൽ അവതരിപ്പിച്ച് പ്രോജക്ടിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.