 
പത്തനാപുരം: എസ്.എൻ.ഡി.പി യൂണിയന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ആർ. ശങ്കറിന്റെ 50-ാം വാർഷികം ആചരിച്ചു. യൂണിയൻ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജിയുടെ അദ്ധ്യക്ഷതയിൽ യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ മുഖ്യ സന്ദേശം നല്കി .യൂണിയൻ സെക്രട്ടറി ബി.ബിജു സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം എം.എം.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
യൂണിയന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.