കൊല്ലം : പുനുക്കൊന്നൂർ മംഗളോദയം ഗ്രന്ഥശാലയുടെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 'അക്ഷരമാണ് ലഹരി,വായനയാണ് ലഹരി' എന്ന ആശയം മുൻനിർത്തി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടന്നു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് രാജപ്പൻ കേരളപുരം അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൻ.പ്രഭാകരൻ പിള്ള സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ.പത്മകുമാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റ്റീവ് ഓഫീസർ എസ്. രതീഷ് കുമാർ ക്ലാസ് നയിച്ചു.
വിമുക്തി ക്ലബ്ബ് പ്രസിഡന്റ് പി.പുഷ്പരാജ്, ബൈജു പുനുക്കൊന്നൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സതീശൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷേർലി സത്യദേവൻ, ആർ.കമലാധരൻ, സി.ബാലസുന്ദരൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല കമ്മിറ്റി അംഗം എസ്. സമന്തഭദ്രൻ നന്ദി പറഞ്ഞു.