ചാത്തന്നൂർ: പാരിപ്പള്ളി മീനമ്പലം സ്വദേശിയായ പതിനേഴുകാരിയെ കാണാതായതായി പെൺകുട്ടിയുടെ മാതാവ് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 5ന് രാവിലെ ഏഴരയോടെയാണ് പെൺകുട്ടിയെ കാണാതായത്. മഞ്ഞയും പച്ചയും നിറത്തിലുള്ള ചുരിദാറും കറുത്ത പാന്റുമായിരുന്നു കാണാതാകുമ്പോൾ ധരിച്ചിരുന്നത്. പാരിപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ സമപ്രായക്കാരനായ സുഹൃത്തിനൊപ്പം പോയതാണെന്ന് കണ്ടെത്തി.