 
ശാസ്താംകോട്ട: കേരള സർക്കാരിന്റെ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി - തൊഴിൽ സഭ, ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഒരാശയം എന്ന വിഷയത്തെ സംബന്ധിച്ച് ജില്ലാ , ബ്ലോക്ക് , ഗ്രാമ - പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ശില്പപശാല നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ശില്പശാല കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി അദ്ധ്യക്ഷനായി. സെന്റർ കോർഡിനേറ്റർ ഇ.യൂനുസ് കുഞ്ഞ്, കില ജില്ലാ ഫെസിലിറ്റേറ്റർ അനിൽകുമാർ, ഒ.എൽ.ഒ.ഐ ജില്ലാ കോർഡിനേറ്റർ അജ്മൽ,എസ്.സന്തോഷ് കുമാർ, എസ്.എം. ജോസഫ് തടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശാസ്താംകോട്ട ബ്ലോക്കിലെയും ബ്ലോക്ക് പരിതിയിലുള്ള 7 പഞ്ചായത്തുകളിലെയും പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെകട്ട്രറി കെ.അതിൽ കുമാർ സ്വാഗതവും കെ. ഇസ്മയിൽ കുഞ്ഞ് നന്ദിയും പറഞ്ഞു.