കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന വില്ലേജിൽ മേക്കാട് രഞ്ജിത്ത് ഭവനിൽ അമ്പിളി എന്ന് വിളിക്കുന്ന ശ്രീജിത്തിനെ(30) കാപ്പ ചുമത്തി ജയിലിൽ അടച്ചു.
2020 മുതൽ കൊല്ലം സിറ്റി പൊലീസ് പരിധിലെ ചവറ സ്റ്റേഷനിലും ഇടുക്കി വണ്ടൻമേട് സ്റ്റേഷനിലുമായി വധശ്രമം, നരഹത്യശ്രമം, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമം, മയക്കുമരുന്ന് കുത്തിവെച്ച് തട്ടിക്കൊണ്ട് പോകൽ, മോഷണം, അടിപിടി, വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശ്രീജിത്ത്. നിലവിൽ കൊല്ലം സബ്ജയിലിൽ കഴിയുകയായിരുന്നു.കാപ്പ ചുമത്തിയതോടെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.