കൊല്ലം: യുവാക്കളെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. ഓച്ചിറ മേമന കരാലിൽ വടക്കേത്തറ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജയൻ(38) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 5ന് കാരലിൽ ക്ഷേത്രത്തിന് സമീപം സ്‌കൂട്ടറിലെത്തിയ സജീവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും ഇയാൾ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് മറിഞ്ഞ് വീണ യുവതിക്കും പരിക്കേറ്റു. നിലത്തുവീണ സജിത്തിനെ പ്രതി കൈയ്യിൽ കരുതിയിരുന്ന കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. അക്രമം തടയാൻ വന്ന സമീപ വാസിയായ യുവാവിനെയും അജയൻ കുത്തി പരിക്കേൽപ്പിച്ചു.