
ചവറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വ്യക്തി ലേലത്തിൽ പിടിച്ച വിമാനം ഹൈദരാബാദിലേക്ക് കൊണ്ടുപോകും വഴി ചവറ പാലത്തിൽ കുടുങ്ങി.
രാവിലെ 11.30 ഓടെ ചവറ പാലത്തിലെത്തിയ വിമാനം ചവറ പാലം കടക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ഇതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ഗതാഗത തടസം അറിഞ്ഞെത്തിയ ചവറ പൊലീസ് ട്രെയിലർ ലോറിയുടെ വീലുകളുടെ കാറ്റ് നീക്കം ചെയ്താണ് ഒരുവിധത്തിൽ പാലം കടത്തിവിട്ടത്. വിമാനത്തിന്റെ സൈഡു വശം പാലത്തിന്റ സൈസ് ബീമുകളിൽ ഉരഞ്ഞ് ഒരുവശം പൊളിയുകയും ചെയ്തു. തുടർന്ന് ചവറ ബസ് സ്റ്റാൻഡിൽ എത്തിച്ച ട്രെയിലർ രാത്രി 9ഓടെയാണ് ചവറയിൽ നിന്ന് വീണ്ടും യാത്ര തുടർന്നത്.