കൊല്ലം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. പരവൂർ തെക്കുംഭാഗത്ത് റാബിയാ മൻസിലിൽ ഹാഷിമാണ് (21) പരവൂർ പൊലീസിന്റെ പിടിയിലായത്.

പെൺകുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റി. ഇതേ സമയം ഹാഷിമിന്റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ ഹിജാഷ് ഇവർ ഒരുമിച്ച് കാറിലിരിക്കുന്ന ചിത്രം പകർത്തി. തുടർന്ന് ഈ ചിത്രങ്ങൾ സാമൂഹികമാദ്ധ്യമം വഴി പ്രചരിപ്പിക്കുകയും പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും പ്രചരിപ്പിച്ചു. തുടർന്ന് പ്രണയത്തിൽ നിന്ന് പിന്തിരിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഹാഷിമിനെ പടികൂടി. രണ്ടാം പ്രതി ഹിജാഷ് ഒളിവിലാണ്.