കൊല്ലം: ആർ.ശങ്കറിന്റെ അമ്പതാം ചരമവാർഷിക ദിനം ശ്രീനാരായണ വനിതാ കോളേജ് സ്ഥാപക ദിനമായി ആചരിച്ചു. കോളേജ് സെമിനാർ ഹാളിൽ പ്രിൻസിപ്പൽ ഡോ.ആർ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. എം നൗഷാദ് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി. എസ് . എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ മുഖ്യപ്രഭാഷണം നടത്തി. റിട്ട. പ്രിൻസിപ്പൽ ഡോ. എം. ദേവകുമാർ, ഐ.ക്യു എ.സി കോ - ഓർഡിനേറ്ററും യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായ പ്രൊഫ. ഡോ.എസ്. ശേഖരൻ , സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. ഡി.ആർ.വിദ്യ , പി.ടി.എ സെക്രട്ടറി ഡോ. യു.എസ് നിത്യ , എഫ്. എസ്.എ പ്രസിഡന്റ് ഡോ. ജാജിമോൾ , ഓഫീസ് സൂപ്രണ്ട് സിജാനാഥ് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ പ്രസംഗ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.