കരുനാഗപ്പള്ളി: കേരള പുലയർ മഹാസഭ യൂണിയൻ പൊതുയോഗം പ്രസിഡന്റ് കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടി. മഹാസഭ ജനറൽ സെക്രട്ടറി ഡോ.സി.കെ.സുരേന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു. സുവർണ ജൂബിലി കെട്ടിടഫണ്ട്, മെമ്പർഷിപ്പ് കാമ്പയിൻ എന്നിവ പൂർത്തിയാക്കാൻ പൊതുയോഗം തീരുമാനിച്ചു. സ്വകാര്യ എയ്ഡഡ് മേഖലകളിൽ സംവരണം ഉറപ്പാക്കണമെന്ന പ്രമേയവും പാസാക്കി. സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.ശിവാനന്ദൻ, കെ.പി.എം.എഫ് സംസ്ഥാന പ്രസിഡന്റ് ശാന്തമ്മ യശോധരൻ , ജില്ലാ ട്രഷറർ മാധവൻകുട്ടി ചന്ദ്രിമ, ജില്ലാ ജോയിന്റ് .സെക്രട്ടറി ഓച്ചിറ കൃഷ്ണൻകുട്ടി, യൂണിയൻ സെക്രട്ടറി യശോധരൻ വെള്ളായണിപ്പാടം, കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി അംഗം സജികുമാർ, പ്രഭാസജി എന്നിവർ പ്രസംഗിച്ചു. കെ.സുരേന്ദ്രൻ അനനന്താലയം സ്വാഗതവും വർഷാ വിജയൻ നന്ദിയും പറഞ്ഞു.