ldf

കൊല്ലം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തെ തകർക്കാനുള്ള നീക്കത്തെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി 15ന്‌ വൈകിട്ട്‌ 4ന്‌ കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ എൽ.ഡി.എഫ്‌ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സി.പി.എം നേതാവ്‌ എസ്‌.രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ പങ്കെടുക്കും. 9ന്‌ മണ്ഡല അടിസ്ഥാനത്തിലും 10ന്‌ പഞ്ചായത്തുകളിലും 11ന്‌ വാർഡ് തലത്തിലും വർഗ - ബഹുജന കൂട്ടായ്‌മകൾ ചേരും. 12നും 13നും ജില്ലയിൽ വർഗബഹുജന സംഘടന കൂട്ടായ്മ സ്‌ക്വാഡുകൾ ഭവന സന്ദർശനം നടത്തും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സി.പി.ഐ ദേശീയ എക്‌സി. അംഗം കെ.പ്രകാശ്‌ബാബു ഉദ്‌ഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോ. സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി അദ്ധ്യക്ഷയായി. പുത്തലത്ത്‌ ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. ജി.ലാലു സ്വാഗതം പറഞ്ഞു. എസ്‌.സുദേവൻ, ഇബ്രാഹിംകുട്ടി, സി.കെ.ഗോപി, സാബു ചക്കുവള്ളി, തടത്തിവിള രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.