
കൊല്ലം: ഡീസന്റ്മുക്ക് പുതുച്ചിറ ഭാഗത്ത് നിന്ന് കാറിൽ കടത്തിയ 2.2 കിലോ കഞ്ചാവും 27,500 രൂപയുമായി യുവാവ് എക്സൈസ് പിടിയിലായി. തഴുത്തല പുതുച്ചിറ കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്തിനെയാണ് (32) പിടികൂടിയത്. ഡെ. എക്‌സൈസ് കമ്മിഷണർ ബി.സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു, പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, കാഹിൽ, ജൂലിയൻ, അജീഷ് ബാബു, ഗംഗ, ശാലിനി, ഡ്രൈവർ സുബാഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു.